NEWS

"വായനാവാരം സമാപന പരിപാടി 24/06/2016 ന~ രാവിലെ 10.30 ന~.മുഴുവന്‍ രക്ഷിതാക്കളേയും ക്ഷണിക്കുന്നു.......

Friday 31 October 2014

MONDAY (03-11-14) WILL BE A HOLIDAY ON ACCOUNT OF "MUHARAM"

Thursday 30 October 2014

SCHOOL KALOLSAVAM 2014-15
DATE:  04/11/2014
VENUE: School auditorium 
programme 
(GENERAL)
                 1.Mappila pattu
                 2.Light Music
                 3.Prasangam-Malayalam
                 4.Katha parayal (I & II)
                 5.Padyam chollal
                 6. Mono Act
(Arabic)
                1.Arabi Ganam
                2.Arabi action song
                3.Katha parayal -Arabi
                4.padyam chollal
               5.Quran parayanam
                

Wednesday 13 August 2014

Wednesday 9 July 2014

PRE-METRIC MINORITY SCHOLARSHIP APPLICATION FORM CLICK HERE


Pre-matric Schoarship (Minority)


ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഈ വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 1O വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് വേണ്ടി അപേക്ഷിക്കാന്‍ കഴിയുക. അപേക്ഷകര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം. മാത്രമല്ല, അപേക്ഷകരുടെ കുടുംബാംഗങ്ങളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാകരുതെന്നും നിബന്ധനയുണ്ട്. അപേക്ഷകര്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല. 2014 ജൂലൈ 31 വരെ അപേക്ഷിക്കാം. 2014-2015 ലേക്കുള്ള ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള N2/21836/2014/DPI നമ്പര്‍ അപേക്ഷാഫോറത്തില്‍ മാത്രമേ അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടുള്ളു. വരുമാനം, മതം എന്നിവയെ സംബന്ധിക്കുന്ന സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി. കുട്ടികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ് സൈറ്റിലേക്ക് സ്ക്കൂളുകളില്‍ നിന്നു ഡാറ്റാ എന്‍ട്രി നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനേയും കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.

അപേക്ഷ എങ്ങനെ?

  • സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത അണ്‍ എയ്ഡഡ് , അഫിലിയേഷനുള്ള സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്ക്കൂളുകളിലെ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളാണ് ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പ് സ്കീമില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
  • മുന്‍വര്‍ഷങ്ങില്‍ അപേക്ഷിച്ചവരും 2014-2015 ലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
  • 2014-2015 ലേക്കുള്ള ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള N2/21836/2014/DPI നമ്പര്‍ അപേക്ഷാഫോറത്തില്‍ മാത്രമേ അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടുള്ളു.
  • അപേക്ഷാഫോറം പൂരിപ്പിക്കുന്നതിനു മുമ്പായി നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയോടെ വായിക്കേണ്ടതാണ്
  • മുന്‍വര്‍ഷം ന്യൂനപക്ഷ വിഭാഗം പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് തുക ലഭിച്ച വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും അപേക്ഷയിലെ RENEWAL കോളം മാര്‍ക്ക് ചെയ്യേണ്ടതാണ്.
  • അപേക്ഷകള്‍ പൂരിപ്പിക്കുന്നതിന് അധ്യാപകരുടേയോ പ്രഥമാധ്യാപകന്റേയോ സേവനം ആവശ്യമെങ്കില്‍ സ്വീകരിക്കാവുന്നതാണ്.
  • അപേക്ഷയിലെ Part-I പൂരിപ്പിക്കേണ്ടതും നിശ്ചിത കോളത്തില്‍ സ്വ​യം സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച്, രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം (സ്വ​യം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വ​യം സാക്ഷ്യപ്പെടുത്തിയ സത്യ​വാങ്മൂലവും, ഉദ്യോഗമുള്ളവര്‍ അതാത് സ്ഥാപനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കേണ്ടതാണ്), കുട്ടിയുടെ മതം തെളിയിക്കുന്നതിനു സ്വ​യം തയ്യാറാക്കിയ സത്യ​വാങ്മൂലത്തിനൊപ്പം, ഒപ്പ് രേഖപ്പെടുത്തി ബന്ധപ്പെട്ട സ്ക്കൂളധികാരിക്ക് നിശ്ചിത തീയതിക്കുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്. (വാര്‍ഷിക വരുമാനം, മതം എന്നിവ തെളിയിക്കുന്നതിനുള്ള മാതൃക അപേക്ഷാഫോറത്തിന്റെ അവസാനഭാഗത്ത് ചേര്‍ത്തിട്ടുണ്ട്. സത്യ​വാങ്മൂലം സ്വ​യം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. മുദ്രപ്പത്രം ആവശ്യമില്ല
  • സ്ക്കൂള്‍ രേഖയിലുള്ള ജനനത്തീയതിയാണ് അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടത്. (ആവശ്യമെങ്കില്‍ അധ്യാപകരുടെ സഹായം തേടേണ്ടതാണ്)
  • എല്ലാ അപേക്ഷകരും അപേക്ഷാഫോറത്തിലെ നിര്‍ദ്ദിഷ്ട കോളങ്ങളില്‍ ദേശസാല്‍കൃത, ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും ലഭിച്ച, വിദ്യാര്‍ത്ഥിയുടേയോ, വിദ്യാര്‍ത്ഥിയുടേയും രക്ഷകര്‍ത്താവിന്റേയും പേരിലുള്ളതോ ആയ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, ബാങ്കിന്റെ പേര് തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്.
  • അപേക്ഷയില്‍ കുട്ടികള്‍ നിര്‍ബന്ധമായും ഒപ്പിട്ടിരിക്കണം. ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ അപേക്ഷയില്‍ ഒപ്പിട്ടിരിക്കേണ്ടതാണ്.
  • ഒരു കുടുംബത്തിലെ പരമാവധി രണ്ട് കുട്ടികള്‍ക്ക് മാത്രമേ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളു
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31/7/2014 ആണ്
  • അപൂര്‍ണവും അവസാനതീയതിക്കു ശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

അപേക്ഷകള്‍ സ്ക്കൂളില്‍ സ്വീകരിക്കുമ്പോള്‍
  • സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത അണ്‍ എയ്ഡഡ് , അഫിലിയേഷനുള്ള സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്ക്കൂളുകളിലെ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളാണ് ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പ് സ്കീമില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അര്‍ഹതയുള്ളത്.
  • രക്ഷകര്‍ത്താക്കളുടെ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപ വരെയുള്ളവരും മുന്‍വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ ഗ്രേഡ് കരസ്ഥമാക്കിയ കുട്ടികള്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അര്‍ഹതയുള്ളത്. എന്നാല്‍ ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് മാര്‍ക്ക് നിബന്ധന ബാധകമല്ല..
  • ഒരു കുടുംബത്തിലെ പരമാവധി രണ്ടു കുട്ടികള്‍ക്ക് മാത്രമേ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളു.
  • അപേക്ഷയോടൊപ്പം കുട്ടിയുടെ മതം തെളിയിക്കുന്നതിന് സ്വ​യം സാക്ഷ്യപ്പെടുത്തിയ സത്യ​വാങ് മൂലവും, രക്ഷകര്‍ത്താവിന്റെ വരുമാനം തെളിയിക്കുന്നതിന്, സ്വ​യം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വംയം സാക്ഷ്യപ്പെടുത്തിയ സത്യ​വാങ് മൂലവും, ഉദ്യോഗമുള്ളവര്‍ അതത് സ്ഥാപനം നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. (വരുമാനം, മതം എന്നിവ തെളിയിക്കുന്ന സത്യ​വാങ് മൂലങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. മുദ്രപ്പത്രം ആവശ്യമില്ല.
  • മുസ്ലീം/നാടാര്‍ സ്കോളര്‍ഷിപ്പ്, പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (ന്യൂനപക്ഷവിഭാഗം), പ്രിമെട്രിക് സ്കോളര്‍ഷിപ്പ് (ഒബിസി വിഭാഗം) തുടങ്ങിയ സ്കോളര്‍ഷിപ്പുകളില്‍ (മതാടിസ്ഥാനത്തില്‍ അനുവദിക്കുന്നവ) ഏതെങ്കിലും ഒരു സ്കോളര്‍ഷിപ്പ് തുകയേ വിദ്യാര്‍ത്ഥി സ്വീകരിക്കാവൂ. ഇവയില്‍ ആദ്യം സ്വീകരിക്കുന്ന സ്കോളര്‍ഷിപ്പ് തുകയ്ക്ക് മാത്രമേ കുട്ടിക്ക് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ എന്ന വിവരം പ്രധാനാധ്യാപകര്‍ നിര്‍ബന്ധമായും സ്ക്കൂള്‍ അസംബ്ലി വഴി കുട്ടികളെ അറിയിച്ചിരിക്കേണ്ടതാണ്.
  • പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (ന്യൂനപക്ഷ വിഭാഗം) പദ്ധതി പ്രകാരം ലഭ്യമാകുന്ന അപേക്ഷകളിലെ വരുമാനം, മതം, മാര്‍ക്ക്/ഗ്രേഡ് എന്നിവയുടെ കൃത്യത ബന്ധപ്പെട്ട സ്ക്കൂള്‍ അധികാരി ക്ലാസ് അധ്യാപകരുടെ സഹായത്തോടെ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. സ്ക്കൂള്‍ മാറിയിട്ടുള്ള അപേക്ഷകരുടെ മാര്‍ക്ക്/ഗ്രേഡ്, സ്റ്റാറ്റസ് (റിന്യൂവല്‍/ഫ്രഷ്) എന്നിവ മുമ്പ് പഠിച്ചിരുന്ന സ്ക്കൂളില്‍ നിന്നും നല്‍കിയ സര്‍ട്ടിഫിക്കറ്റുമായി ഒത്തുനോക്കി ഉറപ്പ് വരുത്തേണ്ടതാണ്
  • അപേക്ഷകള്‍ പൂരിപ്പിക്കുന്നതിന് അധ്യാപകരും പ്രധാനാധ്യാപകരും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സഹായം നല്‍കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ഏതെങ്കിലും തെറ്റുകള്‍ കണ്ടെത്തിയാല്‍ ആയത് ശരിപ്പെടുത്തി വാങ്ങുന്നതിനും അപക്ഷയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിനും ക്ലാസ് അധ്യാപകര്‍ പ്രധാനാധ്യാപകരെ സഹായിക്കേണ്ടതാണ്.
  • മുന്‍വര്‍ഷം പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (ന്യൂനപക്ഷം) തുക ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഹാജരാക്കുന്ന അപേക്ഷയില്‍ RENEWAL കോളം മാര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • N2/21836/2014/DPI നമ്പര്‍ അപേക്ഷാഫോറത്തിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍ മാത്രമേ സ്വീകരിക്കാവൂ. UID Number ലഭിച്ചിട്ടുള്ളവര്‍ക്ക് ടി നമ്പര്‍ രേഖപ്പെടുത്താവുന്നതാണ്.
  • സ്കോളര്‍ഷിപ്പിന് അര്‍ഹത നേടുന്ന കുട്ടികളുടെ തുക, DBT (Direct Benefit Transfer) ആയി ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുന്നതിനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുള്ളത് എന്നതിനാല്‍, ഷെഡ്യൂള്‍ഡ്/കോമേഴ്സ്യല്‍ ബാങ്കുകളില്‍ നിന്നും ലഭ്യമാകുന്ന കുട്ടിയുടേയോ/കുട്ടിയുടേയും രക്ഷകര്‍ത്താവിന്റേയും പേരിലുള്ളതോ ആയ ബാങ്ക് അക്കൗണ്ട് നമ്പര്‍/ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പര്‍, IFSC Code, ബാങ്കിന്റെ പേര്, ശാഖ പ്രവര്‍ത്തിക്കുന്ന സ്ഥലം എന്നീ വിവരങ്ങള്‍ അപേക്ഷയിലെ നിര്‍ദ്ദിഷ്ട കോളങ്ങളില്‍ രേഖപ്പെടുത്തേണ്ടതാണ്.
  • അപേക്ഷ ഹാജരാക്കേണ്ട അവസാന തീയതിയ്ക്കു ശേഷവും, ബാങ്കുകളില്‍ അക്കൗണ്ട തുടങ്ങാവുന്നതും ടി വിവരങ്ങള്‍ പ്രഥമാധ്യാപകന്‍ മുഖേന സമ്പൂര്‍ണയില്‍ അപ്ലോഡ് ചെയ്യാവുന്നതുമാണ്.
  • 2014-2015 ലെ അപേക്ഷ രണ്ട് പാര്‍ട്ടുകളായിട്ടാണ് രൂപപ്പെടുത്തിയിട്ടുള്ളത്. അതിലെ ചാര്‍ട്ട് രണ്ട് സ്ക്കൂള്‍ അധികാരി ക്ലാസ് അധ്യാപകരുടെ സഹായത്തോടെ പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് രേഖപ്പെടുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
  • രണ്ട് പാര്‍ട്ടുകളും പൂരിപ്പിച്ച ശേഷം ബന്ധപ്പെട്ട സ്ക്കൂള്‍ അധികാരിയുടെ ചുമതലയില്‍ ടി അപേക്ഷകള്‍ എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ വഴി അപ്ലോഡ് ചെയ്യേണ്ടതാണ്. വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ വെരിഫൈഡ് ബട്ടണ്‍ അമര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
  • അപേക്ഷകള്‍ 25-6-2014 മുതല്‍ ഓണ്‍ലൈനായി ഡി.പി.ഐക്ക് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യം ചെയ്യാവുന്നതും, 05/08/2014 നു മുമ്പായി പൂര്‍ത്തീകരിക്കേണ്ടതുമാണ്. അപേക്ഷകള്‍ ഓണ്‍ലൈന്‍ ചെയ്യുന്നതിന് ചെലവാകുന്ന തുക അപേക്ഷയൊന്നിന് ഒരു രൂപാ നിരക്കില്‍ ഹെഡ്മാസ്റ്റര്‍ക്ക് നല്‍കുന്നതാണ്.
  • ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത സ്ക്കൂള്‍ അധികാരികള്‍ അടുത്തുള്ള സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്ക്കൂളുകളുടെ സഹായത്തോടെ വേണം അപേക്ഷകള്‍ ഓണ്‍ലൈന്‍ ചെയ്യേണ്ടത്.
  • എല്ലാ ഹൈസ്ക്കൂളുകളിലും ഇന്റര്‍നെറ്റ് സൗകര്യമുള്ളതിനാല്‍ ടി സ്ക്കൂളിലെ കുട്ടികള്‍ക്ക് സ്കൂള്‍ അധികാരി പരിശോധിച്ച് ഉറപ്പു വരുത്തിയ അപേക്ഷ ക്ലാസ് അധ്യാപകന്റെ മേല്‍നോട്ടത്തില്‍ ഓണ്‍ലൈന്‍ ചെയ്യാവുന്നതാണ്.
  • സ്വീകരിച്ച അപേക്ഷകള്‍ ഓണ്‍ലൈന്‍ ചെയ്യുന്ന മുറയ്ക്ക് കമ്പ്യൂട്ടര്‍ ജനറേറ്റ് ചെയ്യുന്ന ആപ്ലിക്കേഷന്‍ നമ്പര്‍ അപേക്ഷയുടെ മുകള്‍ഭാഗത്ത് രേഖപ്പെടുത്തേണ്ടതും ആയത് അപേക്ഷകന് നല്‍കേണ്ടതുമാണ്. തുടര്‍ന്നുള്ള സ്കോളര്‍ഷിപ്പ് സംബന്ധമായ അന്വേഷണങ്ങള്‍ക്ക് പ്രസ്തുത ആപ്ലിക്കേഷന്‍ നമ്പര്‍ ആവശ്യമാണ്.
  • സര്‍ക്കാര്‍,എയ്ഡഡ് സ്ക്കൂളുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ ഓണ്‍ലൈന്‍ ചെയ്തതിനു ശേഷം അതാത് സ്ക്കൂളുകളില്‍ സൂക്ഷിക്കേണ്ടതും, കമ്പ്യൂട്ടറില്‍ നിന്നും ലഭിക്കുന്ന ആകെ അപേക്ഷകളുടെ ക്രോഡീകരിച്ച ലിസ്റ്റ് ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് (എല്‍.പി/യുപി സ്റ്റാറ്റസുള്ള സ്ക്കൂളുകള്‍ ഉപജീല്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും, ഹൈസ്ക്കൂള്‍ സ്റ്റാറ്റസുള്ള സ്ക്കൂളുകള്‍ ഡി.ഇ.ഒക്കും) 5.8.2014 ന് സമര്‍പ്പിക്കേമടതുമാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്ക്കൂളുകളില്‍ ലഭിക്കുന്ന അപേക്ഷകളുടെ പൂര്‍ണ ഉത്തരവാദിത്വം അതാത് സ്ക്കൂള്‍ അധികാരികള്‍ക്കായിരിക്കും
  • അംഗീകൃത അണ്‍ എയ്ഡഡ് ഹൈസ്ക്കൂള്‍ , അഫിലേയഷനുള്ള സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ. എന്നീ സ്ക്കൂളുകളിലെ അപേക്ഷകള്‍ നിശ്ചിത തീയതിക്കുള്ളില്‍ ഓണ്‍ലൈന്‍ ചെയ്തതിനു ശേഷം. ബന്ധപ്പെട്ട അപേക്ഷകളും ആയതിന്റെ ക്രോഡീകരിച്ച ലിസ്റ്റും സൂക്ഷ്മ പരിശോധനയ്ക്കായി ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് 5/8/2014 നുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്.
  • അംഗീകൃത അണ്‍ എയ്ഡഡ് എല്‍.പി, യു.പി (1 മുതല്‍ 5 വരെ, 5 മുതല്‍ 7 വരെ, 1 മുതല്‍ 7 വരെ) എന്നീ സ്ക്കൂളുകളിലെ അപേക്ഷകള്‍ നിശ്ചിത തീയതിക്കുള്ളില്‍ ഓണ്‍ലൈന്‍ ചെയ്തതിനു ശേഷം ടി അപേക്ഷകളും ക്രോഡീകരിച്ച ലിസ്റ്റും സൂക്ഷ്മ പരിശോധനയ്ക്കായി 5/8/2014 നുള്ളില്‍ ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
  • മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളുക, എം.ജി.എല്‍.സികള്‍ എന്നീ സ്ഥാപനങ്ങളിലെ അപേക്ഷകള്‍ പൂരിപ്പിച്ച് രക്ഷകര്‍ത്താവിന്റെ വരുമാനം, കുട്ടിയുടെ മതം എന്നിവ തെളിയിക്കുന്ന സത്യ​വാങ് മൂലത്തോടൊപ്പം ബന്ധപ്പെട്ട ഉപഡില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് 31/7/2014 നുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്. ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്ന രേഖകള്‍ കൃത്യസമയത്ത് ഹാജരാക്കുവാന്‍ ടി സ്ഥാപനമേധാവി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ അപേക്ഷകള്‍ യഥാസമയം ഓണ്‍ലൈന്‍ ചെയ്യാന്‍ സാധിക്കുകയുള്ളു.
  • അവസാന തീയതിക്ക് ശേഷം ലഭിക്കുന്നവയും അപൂര്‍ണമായവയും മാനദണ്ഡങ്ങള്‍ പാലിക്കാതേയും ഹാജരാക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാവും പരിഗണിക്കേണ്ടതില്ല.
  • അപേക്ഷകരില്‍ നിന്നും പൂരിപ്പിച്ച അപേക്ഷകള്‍ 31.7.2014 വൈകുന്നേരം 5 മണി വരെ സ്വീകരിക്കേണ്ടതാണ്.

അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് എന്റര്‍ ചെയ്യുന്നത് ഓണ്‍ലൈന്‍ ട്രാഫിക് പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് ഉപകരിക്കും. എന്‍ട്രി കഴിഞ്ഞതിനു ശേഷം അപേക്ഷകള്‍ സ്ക്കൂളില്‍ത്തന്നെയാണ് സൂക്ഷിക്കേണ്ടത്. വെരിഫൈ ചെയ്ത ശേഷം സൈറ്റില്‍ നിന്നും അപേക്ഷകളുടെ ക്രോഡീകരിച്ച ലിസ്റ്റ് പ്രിന്റെടുത്ത് അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. മേല്‍പ്പറഞ്ഞവയുടെയെല്ലാം വിശദാംശങ്ങള്‍ വിവിധ സര്‍ക്കുലറുകളിലായി ചുവടെയുണ്ട്. അതെല്ലാം വിശദമായി വായിച്ചു നോക്കിയതിനു ശേഷം ഡാറ്റാ എന്‍ട്രി ആരംഭിക്കാം.

Friday 4 April 2014

                                 അറീപ്പ്

1.സർക്കാറിന്റെ ഫ്രീ യൂണിഫോം 1 മുതൽ 3 )0 ക്ലാസ്സു വരെയുള്ള എല്ലാ പെൺകുട്ടികൾക്കും മൂന്നാം ക്ലാസിലെ എല്ലാ ആൺ കുട്ടികൾക്കും, എല്ലാ ബി.പി.എൽ ആൺകുട്ടികൾക്കും ലഭിക്കുന്നതാണ്.

2.2013-14  വർഷത്തെ Result മെയ്-2 തീയ്യതിപ്രസിദ്ധീകരിക്കുന്നതാണ് . രക്ഷിതാക്കളും,കുട്ടികളും സ്കൂളിൽ നേരിട്ട് എത്തുകയോ,
 ബ്ലോഗിൽ നിരീക്ഷിക്കുകയോ ചെയ്യാവുന്നതാണ്.

3.Result ന് ശേഷം മാത്രമേ TC വിതരണം ആരംഭിക്കുകയുള്ളൂ.TC ആവശ്യമുള്ള കുട്ടികൾ അപേക്ഷ ഫോറത്തിലോ,ബ്ലോഗിലെ അപേക്ഷ 
കോളത്തിലോ, കൃത്യമായ വിവരങ്ങൾ മെയ് 2 ന് ശേഷം നൽകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഹെഡ്മാസ്റ്ററുമായി ബന്ധപ്പെടുക-

                         85 474 3 818 3, 
                        8891 007 123

Tuesday 18 March 2014






















ONE DAY PICNIC 
ന്റെ ഡി.വി.ഡി ബുധനാഴ്ച്ചയ്ക്കുള്ളിൽ (19/03/2014)  പങ്കെടുത്ത കുട്ടികൾക്ക് ലഭിക്കുന്നതാണ്.

Friday 28 February 2014


വൺ ഡേ ടൂറിന്റെ ഫോട്ടോ കാണുന്നതിനായി IMAGE CLICKചെയ്യുക....

Sunday 23 February 2014

വൺ ഡേ ടൂറിന്റെ ഫോട്ടോ അടുത്ത ദിവസം ബ്ലോഗിൽ കാണാം.....

Thursday 20 February 2014



Tomorrow (21/2/2014) will be a holiday  on account of one day picnic for I std,II std and all other non participants.

Thursday 13 February 2014

 It is decided to conduct a one day tour program for the students of III & IV Std on 
21-02-2014 at MANASA. The expected amount will be
 Rs 500/ for each student.




     The parents of those who are participating in the tour should make necessary arrangements for transportation in the morning to school so as to reach on or before 7.30 am and to take back the students in the evening from the office at Kumbla.
(The picnic party is expected to be back at Kumbla around 7.00 pm) 
For more details contact HM


Tuesday 11 February 2014

OPEN HOUSE MEETING ON 11/02/2014
INAUGURATION BY A.C VINOD (HM PUNDUR  SCHOOL) 

For more photos click IMAGE

Monday 10 February 2014

        TOP MARK SCORES IN II TERM EXAM
FATHIMATH AZMINA.S (IA- 299 Marks)

MOHAMMED SHAKIR HUSSAIN (IB- 296 Marks)

NAFEESATH SHEESHA JASMIN(IIA-297 Marks)

ADBUL AFHAM.N (IIB-297 Marks)

MOHAMMED ASLAH (IIB-295Marks)

NAFEESATH SHAHANA (IIIB-288 Marks)

ABBAS ARFAS (IVA-269 Marks)

MOHAMMED AFSAL(IVA-268 Marks)


Friday 7 February 2014

dÉàÏ øfßÄÞæÕ,
åååååååå¨ µÝßE ¥Vi ÕÞV×ßµ ÉøàfÏßæÜ ÈßB{áæ¿ µáGßÏáæ¿ ÉÀÈ ÉáçøÞ·Äß ÕßÜÏßøáJáKÄßÈÞÏáU Îàxߢ·í 11/02/2014 (æºÞÕî) Èí ©ºîAíå2.00 ÎÃßAí Øíµâ{ßW ÕºîíåÈ¿JÞX ÄßøáÎÞÈߺîßøßAáKá.çÏÞ·JßW ÄÞCZ µãÄc ØÎÏJí ÄæK ®ÄßçºîøáÎçÜïÞ?


¥¼I
1.ØbÞ·Ä¢_ ¥ÌíÆáU (Éß.¿ß.¯ dÉØßÁIí)
2.¥icfX_ ÌÞܺdwX.æµ (æÙÁíÎÞØíxV)
3. ©Æí¸Þ¿È¢  _ ¯.Øß.ÕßçÈÞÆí (µYÕàÈV HM çËÞù¢ µáO{)
4.Èwß_ ¦Ïß×.¿ß (æÎOV Éß.¿ß.® )

Thursday 30 January 2014

THERE WILL BE A PTA EXECUTIVE MEETING ON 1/2/2014 AT 3.00 PM .ALL MEMBERS ARE REQUESTED TO ATTEND THE MEETING.
                                                                       HEAD MASTER
OBC pre metric data entry 7.2.2014 വരെ നീട്ടിയിരിക്കുന്നു
പൂരിപ്പിച്ച അപക്ഷ 5/2/2014 ന് മുമ്പായി ഓഫീസിൽ
 എത്തിക്കുക